വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞു..മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം…
വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.