മുഖംമൂടി ധരിച്ചെത്തിയവർ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ മർദിച്ചു കൊന്നു..പ്രതിഷേധം..അറസ്റ്റ്…
കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.. പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴായിരുന്നു ഒരുകൂട്ടം അക്രമികളുടെ മർദ്ദനത്തിൽ വിദ്യാർത്ഥി മരിച്ചത്.പാറ്റ്നയിലെ ബിഎൻ കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജ് ആണ് മരിച്ചത്. പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴാണ് മുഖംമൂടി ധരിച്ചവർ വടിവാളുമായി ഹർഷ് രാജിനെ ആക്രമിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് രാജിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കേസിൽ സീനിയർ വിദ്യാർത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്.. കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വഴക്കുണ്ടാവുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.അതേസമയം വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിദ്യാർഥികൾ. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സമാധാനപരമായ രീതിയിലാണ് നേരിടുന്നതെന്നും സ്ഥിതിഗതികൾ അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.