വോട്ട് പെട്ടിയിലായപ്പോൾ രാജീവും തരൂരുംവണ്ടികയറി… പന്ന്യൻ മണ്ഡത്തിലുണ്ട്……

തിരുവനന്തപുരം: വോട്ട്പെ ട്ടിയിലായപ്പോൾ ആവേശം കെട്ടടങ്ങിയ മണ്ഡലമാണ് തിരുവനന്തപുരം. പ്രധാന സ്ഥാനാർഥികളായ ശശി തരൂരും രാജീവ് ചന്ദ്രശേഖറും ചൂണ്ടുവിരലിലെ മഷിക്കറ ഉണങ്ങും മുമ്പ് മണ്ഡലം വിട്ടു. തലസ്ഥാനത്ത് തങ്ങുന്നത് പന്ന്യൻ രവീന്ദ്രൻ മാത്രം.സംസ്ഥാനത്ത് ത്രികോണക്കാറ്റ് ആഞ്ഞുവീശിയ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വോട്ടു ശതമാനം കുറഞ്ഞത് മുന്നണികൾക്ക് തലപുകയ്ക്കാനുള്ള ചൂടുള്ള വിഭവമായിട്ടുണ്ട്. എന്തായാലും വോട്ടെടുപ്പിന് ശേഷമുള്ള കൂട്ടിക്കിഴിക്കലുകളിൽ വിജയം ഉറപ്പിച്ചാണ് രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലേക്കും, ശശി തരൂർ ഉത്തരേന്ത്യയിലെ പ്രചാരണത്തിനും വണ്ടികയറിയത്.2019ൽ ലഭിച്ച ലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷത്തിൻ്റെ പ്രതീക്ഷ ഇത്തവണ യു.ഡി.എഫിനില്ല. നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങൾ ഒപ്പം നിൽക്കുമെന്നും അതിലൂടെ തലസ്ഥാനം പിടിച്ചെടുക്കാമെന്നും അവർ സ്വപ്നം കാണുന്നു. ന്യൂനപക്ഷ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോയെന്ന് വിശ്വസിച്ച് ഇത്തവണ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എൽഡിഎഫ് കേന്ദ്രങ്ങൾ പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല.

Related Articles

Back to top button