മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെ നടൻ വെടിയേറ്റ് മരിച്ചു…
മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെ നടൻ വെടിയേറ്റ് മരിച്ചു.ജനറൽ ഹോസ്പിറ്റൽ എന്ന ടിവി ഷോയിലൂടെ പ്രശസ്തനായ നടൻ ജോണി വാക്റ്ററാണ് മരിച്ചത്. 37 വയസ്സായിരുന്നു.അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെയാണ് താരം കൊല്ലപ്പെട്ടത് .തൻ്റെ സഹപ്രവർത്തകനോടൊപ്പം ലോസ് ഏഞ്ചലസ് ഡൌണ്‍ ടൌണിലൂടെ സഞ്ചരിക്കുമ്പോൾ മുഖംമൂടി ധരിച്ച മൂന്ന് ആളുകൾ ഒരു കാറിന്‍റെ കാറ്റലിറ്റിക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാൻ ശ്രമിക്കുന്നത് നടന്റെ ശ്രദ്ധയിൽ പെട്ടു.
തുടർന്ന് ജോണി വാക്റ്റർ ഇവരെ തടയാന്‍ ശ്രമിച്ചു. ഇവര്‍ പിന്തിരിഞ്ഞോടുകയും ഇവരെ പിന്തുടര്‍ന്നപ്പോള്‍ അവരിൽ ഒരാളുടെ വെടിയേറ്റ് നടന്‍ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജനറൽ ഹോസ്പിറ്റല്‍ എന്ന ഷോയില്‍ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ജോണി വാക്ടർ പ്രശസ്തനായത്.ജനറൽ ഹോസ്പിറ്റലിനു പുറമേ, സ്റ്റേഷൻ 19, വെസ്റ്റ് വേൾഡ്, കോൾ ഓഫ് ഡ്യൂട്ടി: വാൻഗാർഡ് എന്നീ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒന്ന് രണ്ട് ഹോളിവുഡ് സിനിമകളിലും ഇദ്ദേഹം മുഖം കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.