വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി..വള്ളം മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു…
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്.വള്ളത്തിൽ നാല് പേർ ഉണ്ടായിരുന്നു.ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.എന്നാൽ എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അഞ്ചുതെങ്ങ് സ്വദേശി സ്റ്റെനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയ്ക്കിടെ അതിശക്തമായ തിരയുമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്.