നെഹ്റു രാജ്യദ്രോഹിയാകുന്ന കാലം വിദൂരമല്ല

മാവേലിക്കര: ദരിദ്രനാരായണന്മാരുടെ നാട് ഇന്ന് കാണുന്ന ആധുനിക ഇന്ത്യയായി തീർന്നത് നെഹറുവെന്ന പ്രഥമ പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണത്തിൻറെ ഫലമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹറുവിനെ രാജ്യദ്രോഹിയെന്ന് ചാപ്പകുത്തുന്ന കാലം വിദൂരമല്ലെന്നും ഡി.സി.സി വൈസ് പ്രസിഡൻ്റ് കെ.ആർ.മുരളീധരൻ പറഞ്ഞു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന ജവഹർലാൽ നെഹറു അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അനി വർഗീസ് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.സുധീർ, കുറത്തികാട് രാജൻ, അജിത്ത് കണ്ടിയൂർ, കെ.വി.ശ്രീകുമാർ, റ്റി.കൃഷ്ണകുമാരി, ചിത്രാമ്മാൾ, ബിനു കല്ലുമല, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജ൯, രമേശ് ഉപ്പാൻസ്, രാജു പുളിന്തറ, റജി കുഴിപ്പറമ്പിൽ, മഹാദേവൻ നായർ, ഉമാദേവി, രാജലക്ഷ്മി, ജയ്സൺ, ഉണ്ണി തഴക്കര,ശങ്കർഉണ്ണികൃഷ്ണൻ, കെ.ശ്രീകണ്ഠൻ, ജി.സുജാത, ജോൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button