തീരദേശ പോലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാൻ നിർബന്ധിത പരിശീലനം…

പാറശ്ശാല :സംസ്ഥാനത്തെ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിർബന്ധിത പരിശീലനം നൽകുന്നു. പൂവാർ മുതൽ കാസർകോട് വരെയുള്ള 18 തീരദേശ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. മുതൽ എസ്.എച്ച്.ഒ. വരെയുള്ള 580 ഉദ്യോഗസ്ഥർക്കാണ് ജൂൺ രണ്ടാം വാരത്തോടെ പരിശീലനം നൽകുക.നിലവിൽ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് തീരദേശ പോലീസിന്റെ നിയന്ത്രണ മേഖല. കടലിൽ വച്ച് മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രിക്കുക, കടലിലെ രക്ഷാപ്രവർത്തനം, നിയമം ലംഘിച്ച് മീൻപിടിത്തം നടത്തുന്ന ബോട്ടുകളെ പിടികൂടുക എന്നിവയാണ് നിലവിൽ തീരദേശ പോലീസ് ചെയ്യുന്നത്.

എന്നാൽ ഇതിനുപുറമേ തീരദേശ മേഖലയുൾപ്പെട്ട സ്ഥലങ്ങളിൽ നിയന്ത്രണാതീതമായ അക്രമസംഭവങ്ങളുണ്ടായാൽ അവ നേരിടുന്നതിന് ലോക്കൽ പോലീസിനൊപ്പം കോസ്റ്റൽ പോലീസിന്റെയും സേവനം ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ലോക്കൽ പോലീസിനൊപ്പം തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കേണ്ടിവരും. കാലങ്ങളായി തീരദേശ പോലീസിൽ ജോലിചെയ്യുന്നവർക്ക് ഇവ ഉപയോഗിക്കുന്നതിൽ പരിചയക്കുറവുണ്ടാകും.

Related Articles

Back to top button