അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി…
അങ്കമാലി റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്റ്റേഷനിൽ ഭീതി പരത്തിയത്. അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തിയിരുന്നു. ടവറിന് മുകളിൽ കയറി നിന്ന് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവിൽ ഫയർഫോഴ്സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി.