പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി..അപമാനകരമെന്ന് സുപ്രീം കോടതി…

തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യ വിവാദത്തിൽ ബിജെപിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി.പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനമെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ബിജെപിക്ക് വിമര്‍ശനം. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും അഭിപ്രായപ്പെട്ടു.കോടതി പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.

. തൃണമൂല്‍ കോണ്‍ഗ്രസിനെതിതെരയുള്ള പരസ്യം തീര്‍ത്തും അപകീര്‍ത്തിപരവും എതിരാളികളെ അപമാനിക്കുന്നതുമാണെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണം. കൂടാതെ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ബിജെപിയെ കോടതി വിലക്കുകയും ചെയ്തിരുന്നു.അഴിമതിയുടെ മൂല കാരണം തൃണമൂല്‍, സനാതന്‍ വിരുദ്ധ തൃണമൂല്‍ എന്ന പോസ്റ്ററായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള ബിജെപി പ്രചാരണം.നിശബ്ദ പ്രചാരണദിനത്തിലും വോട്ടിങ് ദിനത്തിലുമാണ് ബിജെപി ഈ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്.

Related Articles

Back to top button