ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….

അമ്പലപ്പുഴ: കളർകോട് ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ ടി.സി ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. .കൈനകരി തോട്ടുവാത്തല കോമറത്തുശേരി വീട്ടിൽ ഉല്ലാസ് (34) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു അപകടം. കൈനകരിയിൽ നിന്നും ആലപ്പുഴക്ക് പോയ ഉല്ലാസ് സഞ്ചരിച്ച ബൈക്ക് കളർകോട് ഭാഗത്ത് വെച്ച് മുന്നിൽ പോയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയയായിരുന്നു. റോഡിൽ തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ ഉല്ലാസിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർജറി ഐ.സി.യുവിൽ ചികിത്സയിലിരിക്കെ തിങ്കളാഴ രാവിലെ 8 – 30 ഓടെ മരിച്ചു.

Related Articles

Back to top button