വൃക്ക നൽകി..പണം ചോദിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു..ഭീഷണി..ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ….
സംസ്ഥാനത്തെ അവയവ മാഫിയയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ.തന്‍റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയില്ലെന്നും പണം ചോദിച്ചപ്പോൾ ദിവസങ്ങളോളം മുറിയിലച്ചിട്ട് മർദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ വ്യക്തമാക്കി.കൂടാതെ ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ .വൃക്ക നൽകാൻ അനുമതിക്കായി ഓഫീസികളിൽ പറയേണ്ടതെന്തെന്ന് റാക്കറ്റ് സംഘാംഗം പറഞ്ഞുപഠിപ്പിച്ചിരുന്നതായും ഇവർ വ്യക്തമാക്കി.
വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്. ബാക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി,ശാരീരികമായി ചൂഷണം ചെയ്തു. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് കുടുങ്ങുകയെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി.വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാൻ പ്രേരിപ്പിച്ചു. അതല്ലെങ്കിൽ ആ വീട്ടിൽ ജോലി ചെയ്യുന്നതാണെന്ന് പറയും. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടതും അവർ പറഞ്ഞ് പഠിപ്പിച്ചിരുന്നു.തനിക്കറിയാവുന്ന 12 പേർ വൃക്ക നൽകിയിട്ടുണ്ടെന്നും വീട്ടമ്മ വിശദീകരിച്ചു. ഒട്ടുമിക്ക പാവപ്പെട്ട കുടുംബങ്ങളെ എടുത്ത് നോക്കിയാൽ അതിൽ ഒരാൾക്കെങ്കിലും വ്യക്കയുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടാണ് ഇതിന് തുനിയുന്നതെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ പറയുന്നു