പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു..നാട്ടുകാര്‍ക്ക് നേരെ മുളകുപൊടി ആക്രമണം…
ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് നാട്ടുകാർക്ക് നേരെ യുവാവിന്റെ മുളകുപൊടി സ്പ്രേ ആക്രമണം.സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം ടൗണിലെത്തിയതായിരുന്നു യുവതി.യുവതിയോട് യുവാവ് മോശമായി പെരുമാറുന്നത് ചില വ്യാപാരികള്‍ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടിച്ചുവച്ച സമയത്താണ് മറ്റൊരു യുവാവ് ബൈക്കിലെത്തി എല്ലാവര്‍ക്കും നേരെ മുളകുപൊടി സ്പ്രേ ചെയ്തത്.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഈ അക്രമിയേയും കീഴ്‌പ്പെടുത്തി പിടിച്ചുവച്ചു. എന്നാല്‍ സംഭവം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നാണ് നാട്ടുകാരുടെ പരാതി.