ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ..ഫോണിലൂടെ ദൃശ്യങ്ങൾ കണ്ട് പൂജാരി..ഒളിവിൽ…
ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പൂജാരി ഒളിവിൽ.ഒളികാമറ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു എന്ന് കണ്ടത്തിയതോടെയാണ് പൂജാരി ഒളിവിൽ പോയത്.യു.പിയിലെ ഗാസിയാബാദിലുള്ള ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണു സംഭവം. ക്ഷേത്രത്തിലെ പൂജാരി മുകേഷ് ഗോസ്വാമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മൊബൈലിൽ ഇയാൾ സ്ത്രീകളുടെ രഹസ്യരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിനു വിവരം ലഭിച്ചത്. സി.സി.ടി.വി ഡി.വി.ആറിൽനിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചതിൽ 75ഓളം സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം പതിഞ്ഞതായി വ്യക്തമായിട്ടുണ്ട്. ക്ഷേത്രത്തോട് ചേർന്നുള്ള നദിയിൽ കുളിക്കുന്ന തീർഥാടകർക്ക് വസ്ത്രം മാറാൻ സജ്ജീകരിച്ചതായിരുന്നു ക്ലോക്ക് റൂം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയാണു മുറിയിൽ ഒളികാമറ ഘടിപ്പിച്ചതായി സംശയം തോന്നി പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സി.സി.ടി.വി കാമറ കണ്ടെത്തിയത്.കാമറ പൂജാരിയുടെ മൊബൈലുമായി ബന്ധിപ്പിച്ചതായും നിരവധി സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതായും വ്യക്തമായി. ഇതിനിടെ, മുകേഷ് ഗോസ്വാമി ഒളിവിൽ പോകുകയായിരുന്നു .