പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം..ഉദ്യോഗസ്ഥനെതിരെ പരാതി…

തൃശ്ശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം.ആംഡ് പൊലീസ് ഇൻസ്പെക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.മേയ് 17നാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ആംഡ് റിസർവ് ഇൻസ്പെക്ടർ മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.

രേഖകൾ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഇൻസ്പെക്ടർ ഓഫിസിലേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്ന് തന്നെ കടന്നുപിടിച്ചെന്നും ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നു. രക്ഷപ്പെട്ട യുവതി ഓഫിസിൽ നിന്ന് ഇറങ്ങിപ്പോയി. രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും യുവതി പരാതിയിൽ പറയുന്നു.ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button