കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം..ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു….
കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ഈസ്റ്റ് ദില്ലി വിവേക് വിഹാറിലെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.