വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള കൈയാങ്കളി… പോലീസുകാർക്ക് അടക്കം പരിക്ക്….

തിരുവനന്തപുരം: പാളയം എല്‍.എം.എസിലെ സി.എസ്.ഐ ദക്ഷിണകേരള മഹാ ഇടവക ഓഫിസിന് മുന്നിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള കൈയാങ്കളിയിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സംഘർഷത്തിനിടയിലുണ്ടായ കല്ലേറിലും കസേര ഏറിലും സീനിയർ  സിവിൽ പൊലീസ് ഓഫീസർ ശോഭൻ പ്രസാദ്, സി.പി.ഒമാരായ സുനീർ, ജിഷ്ണു ഗോപാൽ എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അന്യായമായി സംഘം ചേർന്നതിനുമടക്കം ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്.

Back to top button