ദിശ 2024 സമാപിച്ചു

മാവേലിക്കര: അത്മബോധോദയ സംഘം ശ്രീശുഭാനന്ദാദർശാശ്രമത്തിൽ എസ്.എസ്.വൈ.ഒ, എസ്.എസ്.എം.എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന വിദ്യാർത്ഥി ക്യാമ്പും വിദ്യാർത്ഥി സമ്മേളനവും സമാപിച്ചു. വിദ്യാർത്ഥി സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.വൈ.ഒ, എസ്.എസ്.എം.എസ് രക്ഷാധികാരി എ.കെ.പുരുഷോത്തമൻ അധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിവർഗീസ് മുഖ്യപ്രഭാഷണം നടത്തി. ആത്മബോധോദയസംഘം ജനറൽ സെക്രട്ടറി ചിത്സ്വരൂപാനന്ദ സ്വാമി വിദ്യാർത്ഥി സന്ദേശം നൽകി. ആത്മബോധോദയസംഘം ധർമ്മ കർത്താവ് ജ്ഞാനാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രഹ്മാനന്ദ സ്വാമി മുഖ്യആശംസ നൽകി. കേന്ദ്ര ഭരണസമിതി അംഗങ്ങളായ പി.കെ.ബാബു, കെ.എൻ.കൃഷ്ണൻകുട്ടി, എസ്.എസ്.വൈ.ഒ ജോയിൻറ് സെക്രട്ടറി അനീഷ് പി.എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. എസ്.എസ്.എം.എസ് പ്രസിഡൻറ് രമണി രാജൻ സ്വാഗതവും ബിഥുൻ വിശ്വംഭരൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button