യാത്രക്കിടെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട…ഗൂഗിൾ മാപ്പിൻ്റെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

യാത്രക്കിടെ ​ഗൂ​ഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു. വളരെ വേ​ഗത്തിലെത്താൻ കുറുക്കുവഴികളന്വേഷിച്ച്, ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ, വശങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഇടറോഡുകളുടെ ഭം​ഗി തേടി ഒക്കെ ​ഗൂ​ഗിൾ മാപ്പ് പറയുന്ന വഴികളിൽ കൂടി പോകാൻ തയ്യാറാവുന്നവരാണ് മിക്കവരും. എന്നാൽ, ​ഗൂ​ഗിൾ മാപ്പ് പണി തരുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്നുമുണ്ടായി അത്തരത്തിലൊരു സംഭവം. കോട്ടയം കുറുപ്പന്തറയിലാണ് ​ഗൂ​ഗിൾ മാപ്പ് നോക്കി ആലപ്പുഴക്ക് പോയ ഹൈദരാബാദ് സ്വദേശികൾ കാറുമായി കുളത്തിലായത്. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞതനുസരിച്ച് പോയ കാർ പടിക്കെട്ടു നിരങ്ങിയിറങ്ങിയ സംഭവവും ഭീമൻ വാഹനം ഇട റോഡിലേക്കു വന്നു കുടുങ്ങിയതുമൊക്കെ നടന്ന സംഭവങ്ങളാണ്. കഴിഞ്ഞ വർഷം കാർ അപകടത്തിൽ പെട്ട് രണ്ട് യുവഡോക്ടർമാർ മരിച്ച അതിദാരുണ സംഭവവും കേരളം മറന്നിട്ടില്ല.

​ഗൂ​ഗിൾ മാപ്പിൽ അപ്ഡേറ്റുകളുണ്ടാകുന്നതെങ്ങനെയെന്ന് അറിയാമോ? ആരെങ്കിലും അപ്ഡേറ്റ് ചെയ്താൽ മാത്രമേ അത് സംഭവിക്കൂ. വഴിയിൽ പണി നടക്കുന്നതും മഴ പെയ്ത് റോഡിൽ വെള്ളം കയറിയതുമൊക്കെ ​ഗൂ​ഗിൾ മാപ്പ് എപ്പോഴും അറിയണമെന്നില്ല. കാലാവസ്ഥയിലെ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ പണി തരാൻ സാധ്യതയുള്ളതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

*തീരെ അപരിചിതവും ജനവാസമില്ലാത്ത മേഖലയുമാണെങ്കിൽ പരമാവധി പ്രധാന റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെയുള്ളപ്പോൾ ഇടറോഡിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

*രാത്രികാലങ്ങളിൽ ഇടറോഡ് വഴിയുള്ള യാത്ര ഒഴിവാക്കുക. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞുതരുന്ന ഇടറോഡിലേക്ക് രാത്രിയിൽ പോകേണ്ട അവസ്ഥ വന്നാൽ അതിലേക്ക് തിരിയും മുമ്പ് നാട്ടുകാരോട് സ്ഥിതിവിവരം ചോദിച്ചു മനസിലാക്കാൻ മറക്കരുത്. വഴി തകർന്നുകിടക്കുകയോ മറ്റ് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിലോ ഒക്കെ അവർ പറഞ്ഞുതരും.

Related Articles

Back to top button