വിവാദങ്ങള്‍ക്ക് തത്കാലം വിട..’ചില്ലാ’വാന്‍ എക്‌സൈസ് മന്ത്രി വിദേശത്തേക്ക്…
ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്.ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര നേരത്തെ തീരുമാനിച്ചതാണെന്നാണ് റിപ്പോർട്ട്.അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി.
അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിച്ചേക്കും. അന്വേഷണം ഏത് രീതിയില്‍ വേണമെന്നതിലടക്കം ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്‍ണ്ണായകമാണ്.