പെരിയാർ മത്സ്യക്കുരുതി..പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി….
പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്.മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമനം.മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.