നടി മീര വാസുദേവ് വിവാഹിതയായി…

നടി മീര വാസുദേവ് വിവാഹിതയായി.കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം.ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരൻ.പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളില്‍ വിപിന്‍ ക്യാമറാമാനായിരുന്നു. 2019 മെയ് മുതല്‍ ഇരുവരും ഒരേ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

Related Articles

Back to top button