വീടിന്റെ ടെറസിന് മുകളിൽ കെ.എസ്.ഇ.ബിയുടെ ടവർ ലൈൻ… പന്ത്രണ്ടുകാരന് പൊള്ളലേറ്റു… കുട്ടി മെഡിക്കൽ കോളജിൽ…
കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും പന്ത്രണ്ടുകാരന് ഗുരുതരമായി പൊള്ളലേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനകുഴിക്കരയിലാണ് സംഭവം. മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്കിനാണ് ഷോക്കേറ്റത്. വാടക കോട്ടേഴ്സ്ന് മുകളിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ഗുരുതരമായ പൊള്ളലേറ്റ മാലിക്കിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിയുന്നത്. വീട്ടുകാർ മുകളിലെത്തിയപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു കുട്ടി. ടെറസിൻ്റെ മുകളിൽ നിന്നും വൈദ്യുതി ലൈനിലേക്ക് 2 മീറ്റർ മാത്രമാണ് അകലമുള്ളത്. കളിക്കുന്നതിനിടയിൽ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന വയർ കഷണം ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം എന്നാണ് സൂചന.