മഴ അറിയിപ്പിൽ മാറ്റം… തിരുവനന്തപുരത്ത്… അതിശക്ത മഴ സാധ്യത 8 ജില്ലയിലേക്ക് നീട്ടി…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള മാറ്റമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നതിനാലാണ് തലസ്ഥാന ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാൻ കാരണം. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.