സ്വര്‍ണവില ഇന്നും ഇടിഞ്ഞു..ഇനിയും ഇടിഞ്ഞേക്കാം..കാരണം…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഇടിഞ്ഞു. കേരളത്തില്‍ ഇന്ന് പവന് 720 രൂപ കുറഞ്ഞ് വില 53,120 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 6,640 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 80 രൂപ താഴ്ന്ന് 5,520 രൂപയായി.മെയ് 20ന് കേരളത്തില്‍ പവന് 55,120 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു.എന്നാൽ തുടര്‍ന്ന് വില താഴേക്ക് പോരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയുമാണ് കുറഞ്ഞത്.

അമേരിക്ക ഉടനൊന്നും അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ഡോളറും കടപ്പത്രങ്ങളുടെ ആദായനിരക്കും ഉയരുന്നതാണ് സ്വര്‍ണവില കുറയാനുള്ള കാരണം. നിക്ഷേപകര്‍ സ്വര്‍ണനിക്ഷേപങ്ങളില്‍ നിന്ന് പണം ബോണ്ടുകളിലേക്ക് ഒഴുകുന്നതാണ് വിലക്കുറവിന് കാരണമാവുന്നത്.

Related Articles

Back to top button