ഭൂതത്താന്‍കെട്ട് ബാരേജിലെ വെള്ളം ഇന്ന് മുതൽ നിയന്ത്രണ വിധേയമായി തുറന്നുവിടും…
കൊച്ചി : എറണാകുളം ഭൂതത്താന്‍കെട്ട് ബാരേജിലെ വെള്ളം ഇന്ന് മുതൽ നിയന്ത്രണ വിധേയമായി തുറന്നുവിടും. മഴ ശക്തമാകുന്നതിനാൽ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കാൻ വേണ്ടിയാണ് നടപടി.കുറച്ച് ദിവസങ്ങളായി മഴ ശക്തമാകുന്നതിനാൽ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കാൻ വേണ്ടിയാണ് ഈ നടപടി. സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.