കൊല്ലം അഞ്ചലില്‍ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം…

കൊല്ലം: അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പുതുതായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരത്തെ തന്നെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ടില്‍ മാറ്റമില്ല. മലപ്പുറം, വായനാട് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടാണ്.

Related Articles

Back to top button