മോദിയുടെ അടുത്ത ലക്ഷ്യം പിണറായി സർക്കാർ..അടുത്ത വർഷം മോദി വിരമിക്കുമെന്നും കെജരിവാൾ…

നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.താൻ രാജി വെച്ചാൽ മോദി അടുത്തതായി ഉന്നമിടുന്നത് കേരളവും ബംഗാളുമായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നതെന്നും കെജരിവാൾ പറഞ്ഞു.

മോദി അടുത്ത വർഷം വിരമിക്കും.പിൻഗാമിയായി അമിത് ഷായെ നിയമിക്കാനാണ് മോദിക്ക് താത്പര്യം.എന്നാൽ ബിജെപിയിൽ അതിന് എതിർപ്പുണ്ടെന്നും കെജരിവാൾ പറഞ്ഞു.അതേസമയം, തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ജയിലിലേക്ക് മടങ്ങി പോകാൻ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം.

Related Articles

Back to top button