സെക്രട്ടറിയേറ്റ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി..ഗൂഗിളിനോട് വിവരങ്ങൾ തേടി…
ദില്ലി സെക്രട്ടറിയേറ്റ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി ലഭിച്ച സംഭവത്തിൽ ഗൂഗിളിനോട് വിവരങ്ങൾ തേടി ദില്ലി പൊലീസ്.സന്ദേശം അയച്ച ഇമെയിലിന്റെ ഐപി ഐഡിയെ കുറിച്ചാണ് വിവരങ്ങൾ തേടിയിരിക്കുന്നത്.ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുന്ന നോർത്ത് ബ്ലോക്ക് കെട്ടിടം ബോംബ് വച്ച് തകർക്കുമെനന്നായിരുന്നു ദില്ലി പൊലീസിന് ഇമെയില് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ദില്ലി പൊലീസ് സ്പെഷൽ സെല്ലും ലോക്കൽ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.