കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് ഗുരുതര പരിക്ക്…
വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി കലൂർ മാലങ്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരിക്കേറ്റത്. .വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.വനാതിർത്തിയോട് ചേർന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.വനത്തിൽ നിന്നും കാട്ടാനകൾ വരുന്നത് തടയാനുള്ള വലിയ കിടങ്ങ് മറികടന്നാണ് കാട്ടാനയെത്തിയത് .കാട്ടാന തുമ്പി കൈ കൊണ്ട് വാസുവിനെ അടിച്ചു വീഴ്ത്തുകയായിരുന്നു . പരിക്കേറ്റ വാസുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.