ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ അപകടം..യുവതിക്ക് ദാരുണാന്ത്യം..

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകായായിരുന്ന യുവതിക്ക് അപകടത്തില്‍ ദാരുണാന്ത്യം. വടകര മണിയൂര്‍ സ്വദേശിനി കരുവഞ്ചേരി തോട്ടത്തില്‍ താഴെകുനി സെറീന(43) ആണ് മരിച്ചത്. ഭര്‍ത്താവ് ബഷീര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ബഷീറും സെറീനയും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.

യാത്രക്കിടയില്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സെറീനയുടെ ദേഹത്തുകൂടി ഇതുവഴി വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുടപ്പിലാവില്‍ മൊയ്തീന്റെ മകളാണ്. ഉമ്മ: കദീശ. മക്കള്‍: മുബഷീര്‍(ഖത്തര്‍), മിര്‍ഷാദ്(റഹ്‌മാനിയകോളേജ് വിദ്യാര്‍ ത്ഥി).സഹോദരങ്ങള്‍: റിയാസ്, നഫീസ, സെമീറ. ഖബറടക്കം വെള്ളിയാഴ്ച കുന്നത്തുകര ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles

Back to top button