ഉയരപ്പാത നിർമ്മാണത്തിനിടയിൽ റോഡ് ഇടിഞ്ഞു..ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു….

അരൂർ : തുറവൂർ -അരൂർ ഉയരപ്പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു . ഇന്നലെ പെയ്തതുടങ്ങിയ കനത്ത മഴയിൽ നൂറു മീറ്ററോളം ദൈർഘ്യത്തിൽ റോഡ് ഇടിഞ്ഞതാണ്  മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം സ്തംഭിക്കാൻ കാരണം . ഇതിനിടെ പല വാഹനങ്ങളും തകരാറിലുമായി ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമായി  വാഹനങ്ങൾ പഴയ ദേശീയപാത വഴിയും, തുറവുർ- തൈക്കാട്ട് ശേരി അരൂക്കുറ്റി, ചാവടി – കുമ്പളങ്ങി റോഡ്കൾ വഴിയും തിരിച്ചുവിട്ടെങ്കിലും ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. എറണാകുളം ഭാഗത്തേക്ക്ജോലിക്ക് പോകേണ്ട യാത്രക്കാർ ബസുകൾ കിട്ടാതിരുന്നത് മൂലം ബുദ്ദിമുട്ടിലുമായി ഇതിനിടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്ക് പ്രതിവിധിയായി പൂജ നടത്തി.

Related Articles

Back to top button