പുലി ചത്തത് ഹൃദയാഘാതം മൂലം..പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്…
പാലക്കാട് വനംവകുപ്പ് പിടികൂടിയ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്പിവേലിയിൽ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെടാൻ പരിശ്രമിച്ചു . ഇത് കുരുക്കു മുറുകാൻ കാരണമായി.ഇതോടെ ആന്തരിക രക്തസ്രാവം സംഭവിച്ചു . തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അതിനിടെ പുലി കമ്പിവേലിയിൽ കുരുങ്ങിയ സംഭവത്തിൽ സ്ഥലം ഉടമയ്‌ക്കെതിരെ കേസെടുത്തതിൽ നാട്ടുകാരും പ്രതിഷേധിച്ചു . സ്ഥലം ഉടമയുടെ അറിവോടെയല്ല കെണിവെച്ചതെന്നാണ് കർഷക സംരക്ഷണ സമിതി പറയുന്നത്.കേസുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.