കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി മിക്കേൽ സ്റ്റാറേ…
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ ചുമതലയേല്‍ക്കും.ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
48 കാരനായ സ്റ്റാറേ സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെയാണ് പരിശീലക രംഗത്തേയ്ക്കെത്തിയത്.കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു.