കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം..4 മരണം..25 പേര്‍ക്ക് പരിക്ക്…
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം.തീപിടിത്തത്തിൽ നാലുപേർ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.ഫാക്ടറിക്കുള്ളിൽ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.. ഫാക്ടറിയിൽ നിന്ന് മൂന്ന് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം ദയനീയമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സാധ്യമായ ചികിത്സകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനലുകള്‍ തകര്‍ന്നു.