ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു കടന്നു…
ബാലരാമപുരം സിസിലിപുരത്ത് ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയുടെ മാല കവർന്നു.അന്തിയൂർ രാമപുരം കോഴോട് ശക്തിവിലാസം ബംഗ്ലാവിൽ സജില കുമാരി (57)യുടെ രണ്ടര പവൻ മാലയാണ് കവർന്നത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ഇടവഴിക്കര ബസ് സ്റ്റോപ്പിൽ ഇറങ്ങിയശേഷം സിസിലിപുരത്തുള്ള വിങ്സ് മാർക്കറ്റ് എന്ന സ്ഥാപനത്തിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് മാല കവർന്നത്. സജില കുമാരിയുടെ എതിർദിശയിൽ വന്ന മോഷ്ടാക്കൾ അടുത്തെത്തി ബൈക്ക് വേഗത കുറച്ചപ്പോൾ പുറകിലിരുന്നയാൾ മാല പൊട്ടിക്കുകയായിരുന്നു. സജിലകുമാരി നിലവിളിച്ചപ്പോൾ മോഷ്ടാക്കൾ ഉച്ചക്കട ഭാഗത്തേയ്ക്ക് വേഗത്തിൽ ബൈക്ക് ഓടിച്ചു പോയി. മോഷ്ടാക്കളെന്ന് സംശിയിക്കുന്നവരുടെ ദൃശ്യങ്ങൾ സി സി ടി വിയിൽനിന്ന് കിട്ടിയിട്ടുണ്ട്.