ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പ്രത്യേക പന്തല്‍ കെട്ടി പൂജ….
ആലപ്പുഴ: ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ നടത്തി .ആലപ്പുഴ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് പ്രത്യേക പന്തല്‍ കെട്ടി രണ്ടു ദിവസത്തെ പൂജ നടക്കുന്നത്.നിര്‍മാണ മേഖലയില്‍ ഒന്നേകാല്‍ വര്‍ഷത്തിനിടെ വാഹന അപകടങ്ങളില്‍ 25 പേര് മരിച്ചിരുന്നു.കൂടാതെ മൂന്ന് നിര്‍മാണ തൊഴിലാളികളും മരിച്ചിരുന്നു.ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് വിശദീകരണം. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.