ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനമെന്ന് പത്മജവേണുഗോപാല്‍..
ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ രാജ്യത്ത് ബിജെപി സര്‍ക്കാര്‍ തുടരുമെന്ന് പത്മജ വേണുഗോപാല്‍. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. ഒരു ബിജെപിക്കാരിയായിരിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു..
ബിജെപി അധികാരത്തില്‍ നിന്നും പുറത്താകുമെന്നും ഇതോടെ പത്മജ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാവുമെന്നും ചിലര്‍ പറയുന്നുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.’ഞാന്‍ നിരുപാധികമാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്തെങ്കിലും പദവി മോഹിച്ചല്ല. ഒരു ബിജെപിക്കാരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നുള്ളതാണ് എറ്റവും വലിയ സംതൃപ്തി. എതിരാളികള്‍ എന്തു പറഞ്ഞാലും അതിലൊന്നും പത്മജ വേണുഗോപാലിന് ഒരു ചുക്കും ഇല്ല. ഞാന്‍ ബിജെപിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ വല്ലാത്ത അസഹിഷ്ണുത ആണ് കോണ്‍ഗ്രസുകാര്‍ കാണിക്കുന്നത്. അതെന്ത് ന്യായം’ പത്മജ ചോദിച്ചു.
ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിക്കാത്ത സ്നേഹ വാത്സല്യങ്ങളാണ് ലഭിക്കുന്നത്. ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം സര്‍ക്കാരാണ് ജൂണ്‍ നാലിന് അധികാരത്തിലെത്താന്‍ പോകുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതോടെ പത്മജയ്ക്ക് ബിജെപി ഗവർണർ പദവി നല്‍കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.