വനത്തിനുള്ളിൽ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി…

വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.വനംവകുപ്പിന് വേണ്ടി തേക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button