വിരാട് കോഹ്‌ലിക്ക് ഭീഷണി..നാല് ഭീകരര്‍ പിടിയില്‍..പരിശീലന മത്സരം റദ്ദാക്കി….
സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി.സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.ഇവർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.സുരക്ഷാ കാരണങ്ങളാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള പരിശീലനം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
നിലവില്‍ ടീം ഹോട്ടലിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെയാണ് താരങ്ങള്‍ പരിശീലനത്തിനെത്തുന്നത്. കനത്ത സുരക്ഷയിലാവും ഇന്നത്തെ മത്സരം നടക്കുക.