പെരിയാറിലെ മത്സ്യക്കുരുതി..പ്രതിഷേധം..ചീഞ്ഞ മീനുകള്‍ ഓഫിസിലേക്ക് എറിഞ്ഞു…
പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ വൻ പ്രതിഷേധവുമായി നാട്ടുകാർ.സമരക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. ചത്ത മീനുകളുമായി എത്തിയായിരുന്നു പ്രതിഷേധം.സമരം ചെയ്തവരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.തുടർന്ന് പ്രതിഷേധക്കാര്‍ . ചീഞ്ഞ മീനുകള്‍ ഓഫീസ് പരിസരത്തേക്ക് വലിച്ചെറിയുകയും ചെയ്തു.ചീഞ്ഞ മീനുകള്‍ ഓഫീസ് വളപ്പിലേക്ക് എറിയുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സ്യം കൂട്ടത്തോടെ ചത്തതില്‍ കോടികളുടെ നഷ്ടം ഉണ്ടായതായിട്ടാണ് കര്‍ഷകര്‍ പറയുന്നത്.
ഇനി മനുഷ്യരായിരിക്കും ചാകാൻ പോകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.മത്സ്യക്കർഷകരും കോൺഗ്രസ് പ്രവർത്തകരും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമാണ് പ്രതിഷേധിക്കുന്നത്.