കൊല്ലങ്കോട്ട് മയക്കുവെടിവെച്ച പുലി ചത്തു…
പാലക്കാട് കൊല്ലങ്കോട് മയക്ക് വെടിവെച്ച് പിടികൂടി നിരീക്ഷണത്തിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തിയാണ് കൂട്ടിലാക്കിയത്.തുടര്‍ന്ന് നിരീക്ഷണത്തിലാക്കി ചികിത്സ നല്കി തുടങ്ങുന്നതിനിടെയാണ് പുലിക്ക് ജീവന് നഷ്ടപ്പെട്ടത്.
ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളിലുണ്ടായ പരിക്കാവാം ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു.ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് വേലിയില്‍ കുടുങ്ങിയത്. കൂടുതൽ വിവരങ്ങൾക്കായി പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്.