ഡോക്ടറുമാർ പിരിഞ്ഞ് പോയി.. സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി കിടത്തി ചികിത്സ നിര്‍ത്തുന്നതായി അറിയിപ്പ്..വ്യാപക പ്രതിഷേധം…
വെള്ളറട. വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തുന്നു എന്ന ബോര്‍ഡ് പതിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ദിവസേന നൂറ് കണക്കിന് രോഗികളാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. രോഗിക്കൾക്ക് ആനുപാതികമായി ഡോക്ടര്‍മാരുടെയും നഴ്സ് -അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടില്ല. മരുന്നുകൾക്കും ക്ഷാമമാണ്. ഇനി രാത്രിയില്‍ ഡോക്ടറെ കാണാന്‍ കഴിയില്ലെന്നുള്ള അവസ്ഥയിൽ ആരോഗ്യ കേന്ദ്രം എത്തിയിരിക്കുകയാണ്. ആരോഗ്യ കേന്ദ്രത്തിൻ്റെ ദയനീയാവസ്ഥയ്ക്കെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. 24 മണിക്കൂര്‍ സേവനത്തിനായി പത്തോളം ഡോക്ടര്‍മാരുടെ ഒഴിവും എട്ടിലധികം നഴ്സുമാരുടെ ഒഴിവുമുള്ളപ്പോഴാണ് നാമ മാത്രമായിട്ടുള്ള ഡോക്ടര്‍മാരുടെയും നഴ്സിനെയും സേവനം കൊണ്ട് ഈ ആശുപത്രി മുന്നോട്ടുപോകുന്നത്
. ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരുടെയും പ്രവര്‍ത്തനം മാത്രമാണ് നിലവിലുള്ളത്. രോഗികള്‍ക്ക് ആവശ്യമായ മരുന്നില്ല കുത്തിവെപ്പിനുള്ള മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങി കൊടുക്കേണ്ട അവസ്ഥയാണ്. കെട്ടിടവും കിടക്കകളും ഒഴിഞ്ഞ് കിടപ്പുണ്ട് . രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ് പിൻവലിച്ച് 24 മണിക്കൂര്‍ സേവനം ഉടന്‍ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കി . ആശുപത്രിയില്‍ എത്തി ചികിത്സ വൈകി പലരും കുഴഞ്ഞുവീഴുന്ന സാഹചര്യമാണ് മുൻ കാലങ്ങളിൽ ഉള്ളത്. അടിയന്തരമായി സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയുടെ നിലവിലുള്ള പ്രവര്‍ത്തനവും തടസ്സപ്പെടാനാണ് സാധ്യത. മഴക്കാലം ശക്തി പ്രാപിച്ചതോടെ പലതരത്തിലുള്ള രോഗബാധകള്‍ ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മതിയാവുന്ന ചികിത്സ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.