സുഹൃത്തിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി..രണ്ടുപേർ പിടിയിൽ…
യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ രണ്ട് സുഹൃത്തുക്കൾ പിടിയിൽ.24കാരനായ യുവാവിന്റെ മൃതദേഹം 15നായിരുന്നു അഴുക്കു ചാലിൽ കണ്ടെത്തിയത്.തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരംപുറത്തറിയുന്നത് . ഉത്തർപ്രദേശ് ഗാസിയാബാദിലെ തിബ്രാ ഗ്രാമത്തിലാണ് സംഭവം.നടന്നത്.മീററ്റ് സ്വദേശിയായ ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഹമ്മദിൻ്റെ സുഹൃത്തുക്കളായ താജ് മുഹമ്മദ് (20), പുനീത് ഗോസൈൻ (20) എന്നിവരാണ് അറസ്റ്റിലായത്.ഇവർക്ക് പുറമെ കുറ്റകൃത്യത്തിൽ നികിത് ഗുജ്ജാർ (21), തുഷാർ (21) എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പ് ദീൻ മുഹമ്മദും നികിത്തും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ മുഹമ്മദ് നികിതിൻ്റെ കാർ കേടുവരുത്തുകയായിരുന്നു. ആ നഷ്ടത്തിന് പ്രതികാരമായി മുഹമ്മദിനെ ഒരു പാഠം പഠിപ്പിക്കാൻ നാല് പേരും പദ്ധതിയിടുകയായിരുന്നു.തുടർന്ന് യുവാവിനെ സംഘം തട്ടികൊണ്ട് പോയി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിബ്ര ഗ്രാമത്തിലെ അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. താജ് മുഹമ്മദിനെയും പുനീത് ഗോസൈനെയും ജയിലിലേക്ക് അയച്ചതായും ഇവരുടെ രണ്ട് കൂട്ടാളികളായ നികിത് ഗുജ്ജറും തുഷാറും നിലവിൽ ഒളിവിലാണെന്നും ഡിസിപി അറിയിച്ചു.