വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം…
ക്വാറിയിലെ വെള്ളകെട്ടിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു.പാലക്കാട് ചെഞ്ചുരുളിയിലാണ് സംഭവം.മേഘജ് (18), അഭയ് (21) എന്നിവരാണ് മരിച്ചത്.സഹോദരങ്ങളുടെ മക്കളാണ് ഇവർ .വീടിനടുത്ത് ക്വാറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇത് കണ്ട മറ്റൊരു സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് അഭയ് യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.