മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം..അമ്മയുടെ അടിയേറ്റ് 22കാരിക്ക് ദാരുണാന്ത്യം….

മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അമ്മയുടെ അടിയേറ്റ് മകൾ മരിച്ചു.അമ്മയും മകളും തമ്മിൽ നടന്ന വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.രാജസ്ഥാനിലെ ജയ്പ്പൂരിലെ ബിന്ദായക പ്രദേശത്താണ് സംഭവം. നികിത് സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നികിത് കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നതിനെ തുടർന്ന് ഫോൺ മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു.തുടർന്ന് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുമെന്ന് നികിത കുടുംബത്തിന് ഉറപ്പുനൽകിയപ്പോൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫോൺ തിരികെ നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം നികിത ഫോൺ ഉപയോഗിക്കുന്നത് കണ്ട് പിതാവ് വീണ്ടും ഫോൺ കൈക്കലാക്കുകയും സ്വിച്ച് ഓഫ് ചെയ്ത് ഒളിപ്പിച്ചുവയ്ക്കാൻ ഭാര്യ സീതയെ ഏൽപ്പിക്കുകയും ചെയ്തു.തുടർന്ന് അച്ഛൻ ജോലിക്ക് പോയതോടെ ഈ വിഷയത്തിൽ നികിതയും അമ്മയും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാവുകയും പ്രകോപിതയായ സീത കമ്പിവടികൊണ്ട് മകളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.തലയ്ക്ക് പരിക്കേറ്റ നികിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു..സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും നികിതയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും പൊലീസുകാർ പറഞ്ഞു.

Related Articles

Back to top button