കേരള സര്‍വകലാശാല സെനറ്റിലേക്കുളള അംഗങ്ങളുടെ നാമനിർദ്ദേശം..ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമർശനം…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി.കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമര്‍ദേശം ഹൈക്കോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഗവര്‍ണ്ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാനും ഉത്തരവുണ്ട്.സര്‍വകലാശാല നിയമമനുസരിച്ചുള്ള യോഗ്യത ഗവര്‍ണ്ണര്‍ നിയമിച്ചവര്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അതേസമയം സെനറ്റിലേക്കുള്ള സര്‍ക്കാരിന്റെ മൂന്ന് നാമനിര്‍ദേശം ഹൈക്കോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, അഡ്വ. ജി മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.