അമിത വൈദ്യുത പ്രവാഹം..ചേർത്തലയിൽ ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു..ഒന്നര വയസുകാരന് പരുക്ക്….

ചേര്‍ത്തല: വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റു. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടിലാണ് സംഭവം നടന്നത്.വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്.വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു. നാസറിന്റെ ഒന്നര വയസുളള കൊച്ചുമോനും പരിക്കേറ്റിട്ടുണ്ട്.

കൈയ്ക്ക് പൊള്ളലേറ്റ കുട്ടിയെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന ഉടനെ പട്ടണക്കാട് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് അവര്‍ എത്തിയതെന്നും നാസറും കുടുംബവും ആരോപിച്ചു. സമീപത്തെ ചില വീടുകളിലും അമിതമായ വൈദ്യുതി പ്രവാഹം ഉണ്ടായിട്ടുണ്ട്. അമിതമായ വൈദ്യുതി പ്രവാഹത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ വീടുകള്‍ക്ക് സമീപമാണ് 11 കെ വി ഇലക്ട്രിക് സ്റ്റേഷനുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിതായി കെഎസ്ഇബി അറിയിച്ചു.

Related Articles

Back to top button