വീട്ടിലെ പറമ്പിൽ നിന്ന കൂണ്‍ കഴിച്ചു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ……….

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം

Related Articles

Back to top button