എലിവിഷംകൊണ്ട് പല്ലുതേച്ചു..യുവതിക്ക് ദാരുണാന്ത്യം….

ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു.തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്.ഞാറാഴ്ച്ച രാവിലെ ആയിരുന്നു യുവതി എലികളെ കൊല്ലാനുള്ള പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചത്.ഇതിന് ശേഷം യുവതി ജോലിക്കായി പോകുകയും ചെയ്തു.എന്നാൽ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒട്ടേറെ തവണ ഛർദിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.

തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related Articles

Back to top button