ഒരുവര്‍ഷം മുമ്പ് വീടുവിട്ടിറങ്ങി..മകൻ എവിടെയെന്ന് അറിയില്ലെന്ന് അവയവ കച്ചവടത്തിന് ഇരയായ ഷമീറിന്റെ പിതാവ്….

മകനെ കുറിച്ച് ഒരു വർഷമായി വിവരമില്ലെന്ന് അവയവ കച്ചവടത്തിനായി പാലക്കാട് തിരുനെല്ലായിയിൽ നിന്ന് കൊണ്ടുപോയെന്ന് സാബിത് പറയുന്ന ഷമീറിന്റെ പിതാവ് ബഷീർ. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ്. പാസ്‌പോര്‍ട്ട്, ആധാര്‍ തുടങ്ങിയ രേഖകളും ഷമീര്‍ കൊണ്ടുപോയിരുന്നുവെന്നും പിതാവ് പറഞ്ഞു.നാട്ടില്‍ വെച്ച് അവയവദാനം നടത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

ഷമീറിന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.ഒരു വർഷമായി കുടുംബവുമായി ബന്ധപ്പെടുന്നില്ലെന്നും ഇറാനിലെത്തിയെന്ന് പൊലീസുകാരൊക്കെ പറയുമ്പോഴാണ് അറിയുന്നതെന്നും പിതാവ് പറഞ്ഞു. അവയവ കച്ചവട കേസിൽ പ്രതി സാബിത് ഇന്നലെ പിടിയിലായതിന് പിന്നാലെ നെടുമ്പാശേരി പൊലീസ് പാലക്കാടെത്തി അന്വേഷണം നടത്തിയിരുന്നു. ഇന്ന് പ്രതി കുറ്റം സമ്മതിച്ചതിനു പിന്നാലെയാണ് തിരുനെല്ലായി സ്വദേശി ഷമീറാണ് അവയവക്കച്ചവടത്തിന് ഇരയായതെന്ന വിവരം പൊലീസ് പുറത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് പിതാവിന്റെ പ്രതികരണം.

Related Articles

Back to top button